സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റിലെ ഭൂനികുതി വര്‍ധനവിനെതിരെയും, ജനദ്രോഹ നടപടികള്‍ക്കെതിരെയും, കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം വില്ലേജ് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. ഡിസിസി സെക്രട്ടറി കെസി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഐ തോമസ് അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വിവി വിനോജ്, ഐഎന്‍ടിയുസി ജില്ല സെക്രട്ടറി കെവി ഗീവര്‍, ബ്ലോക് പ്രസിഡണ്ട് അഡ്വ.സിബി രാജീവ്, വാസു കോട്ടോല്‍, സിവി ബേബി, മിനി മോണ്‍സി, ഷാജി ആലിക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.