പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തില്‍ ഡിജിറ്റല്‍ ആർക്കൈവ്‌സ് ആരംഭിച്ചു

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തില്‍ ശതോത്തര സുവര്‍ണ്ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് സാന്‍ജോസ് വോയ്‌സ് ബുള്ളറ്റിന്‍ കമ്മിറ്റി ഡിജിറ്റല്‍ ആർക്കൈവ്‌സ് ആരംഭിച്ചു. ഇടവകയുമായി ബന്ധപ്പെട്ട രേഖകളും   ചിത്രങ്ങളും സംരക്ഷിക്കുന്നതിനും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും പൊതുവായി ലഭ്യമാക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ് ആർക്കൈവ്‌സ് തയ്യാറാക്കിയത്.  ആർക്കൈവ്‌സിന്റെ പ്രകാശന കര്‍മ്മം തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഡോ. ഫാ.ആന്റണി ചെമ്പകശ്ശേരി നിര്‍വ്വഹിച്ചു.എഡിറ്റര്‍ പ്രൊഫ. ഇ. ഡി. ജോണ്‍ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് വികാരി ഫാ. ലിവിന്‍ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ഒ. ജെ ഷാജന്‍, പിയൂസ് പുലിക്കോട്ടില്‍, കെ.ജെ.വിന്‍സെന്റ്, വില്‍സണ്‍ നീലങ്കാവില്‍ ,പി.ആര്‍.ഒ റാഫി നീലങ്കാവില്‍, ബുള്ളറ്റില്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT