26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി

ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി

പുന്നയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണം 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. 5 വയോജനങ്ങള്‍ക്കും, 15 ഭിന്നശേഷിക്കാര്‍ക്കും, 4 ലക്ഷം രൂപ ചിലവഴിച്ചാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെമീം അഷറഫ്, ഗ്രാമപഞ്ചായത്ത് അംഗം സെലീന നാസര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അനിതാ സുരേഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശാന്തിനി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!