സി.പി.ഐ.എം. പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.കേശവന്‍ അനുസ്മരണം നടത്തി. ലോക്കല്‍ കമ്മറ്റിയംഗം സുധീഷ് കൊളത്തേരിയുടെ അധ്യക്ഷതയില്‍ ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍ ഉദ്ഘാടനം നിരവഹിച്ചു. പുന്നൂക്കാവ് സെന്ററില്‍ നടന്ന ചടങ്ങില്‍ പുന്നയൂര്‍ക്കുളം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടി.എസ്.സുരേഷ് , സി.പി.എം. ബ്രാഞ്ച് സെക്രട്ടറി നസീര്‍ , സി.ധര്‍മന്‍, സദു തൃപറ്റ്, ബേബി സെമീര്‍ എന്നിവര്‍ പങ്കെടുത്തു.



