24.9 C
Kunnamkulam
Sunday, August 2, 2026
Home Uncategorized സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി ചിറ്റിലങ്ങാട് റോക്കേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി ചിറ്റിലങ്ങാട് റോക്കേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്

ഇയ്യാല്‍ ചിറ്റിലങ്ങാട് റോക്കേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു. ചിറ്റിലങ്ങാട് നടന്ന ക്യാമ്പ് 16-ാം വാര്‍ഡ് മെംബര്‍ മിനി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജിത്തു മുണ്ടംതറ അധ്യക്ഷനായി. കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍ സംസാരിച്ചു.കെ.ജെ. ജിതിന്‍ സ്വാഗതവും, എം.എം.മിഥുന്‍ നന്ദിയും പറഞ്ഞു. ക്ലബ്ബ് ഭാരവാഹികളായ പി.എ., ദിലീപ്, വിഗില്‍ എം.വി., റെനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുവതലമുറ ലഹരിയിയില്‍ നിന്ന് മോചിപ്പിച്ച് സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുവാന്‍ വ്യത്യസ്ഥവും, മാകൃതാപരവുമായ പ്രവര്‍ത്തനങ്ങളാണ് ഇയ്യാല്‍ ചിറ്റിലങ്ങാട് റോക്കേഴ്‌സ് ആര്‍ട്‌സ് & സ്്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. ക്ലബ്ബിന്റെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് നേത്രപരിശോധന ക്യാമ്പ് നടത്തിയത്. ഇരുനൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. നാടിന് ഗുണപ്രദമാകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഇയ്യാല്‍ ചിറ്റിലങ്ങാട് റോക്കേഴ്‌സ് ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!