എരുമപ്പെട്ടി മഹല്ലിലും പരിസരത്തുമുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് ഖത്തര്‍ പൗരനായ നാസര്‍ അല്‍ കഹബി ഫാമിലിയുടെ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. എരുമപ്പെട്ടി മഹല്ല് ഖത്തര്‍ കൂട്ടായ്മ പ്രസിഡന്റ് ശരീഫ് പാമ്പ്രയുടെ ശ്രമഫലമായാണ് കിറ്റുകള്‍ ലഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇത്തരത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.
മഹല്ല് ഖത്തീബ് അതീഖുറഹ്മാന്‍ ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
ഷെരീഫിന്റെ മകന്‍ മുഹമ്മദ് സിനാന്‍, പാമ്പ്ര ഫാമിലി ട്രസ്റ്റ് സെക്രട്ടറി
പി.കെ.അബൂബക്കര്‍, എരുമപ്പെട്ടി മഹല്ല് പ്രസിഡന്റ് അബ്ബാസ് കാരേങ്ങല്‍ എന്നിവര്‍ക്ക് കിറ്റ് കൈമാറി.മഹല്ല് യു.എ.ഇ കമ്മറ്റി പ്രസിഡന്റ് അസീസ് നാറാണത്ത്,ഉമ്മര്‍ പള്ളിപ്പാടം, പി.വൈ.അബു സാലി, പി.എം.യൂസഫ്, ഉല്ലാസ് മുഹമ്മദ്, പി.എം.അഷ്‌റഫ്, പി.എം.ഫൈസല്‍, മുത്തലിബ് ഹാജി, പി.യു.കുഞ്ഞുമോന്‍, എന്നിവര്‍ പങ്കെടുത്തു
Home  Bureaus  Erumapetty  എരുമപ്പെട്ടി മഹല്ലിലും പരിസരത്തുമുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് ഖത്തര്‍ പൗരനായ നാസര്‍ അല്‍ കഹബി ഫാമിലിയുടെ ഇഫ്താര്‍...
 
                 
		
 
    
   
    