വടക്കേക്കാട് പഞ്ചായത്തില്‍ ധാതു ലവണമിശ്രിതത്തിന്റെ വിതരണം നടത്തി

വടക്കേക്കാട് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം ധാതു ലവണമിശ്രിതത്തിന്റെ വിതരണം നടത്തി. വൈലത്തൂര്‍ മൃഗാശുപത്രിയിയില്‍ നടത്തിയ വിതരണോത്ഘാടനം വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജില്‍സി ബാബു നിര്‍വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് 5 കിലോ വീതം ധാതു ലവണങ്ങള്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി.
വെറ്ററിനറി ഡോക്ടര്‍ ദീബ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്റിങ്കമ്മറ്റി ചെയര്‍മാന്‍ ശ്രീധരന്‍ മാക്കാലിക്കല്‍ , ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.വി.റഷീദ്, മെമ്പര്‍ എം.ഗിരീഷ്, ഓഫീസ് ജീവനക്കാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT