എളവള്ളി വില്ലേജ് ഓഫീസില്‍ ജില്ലാ കലക്ടറുടെ മിന്നല്‍ പരിശോധന

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ
മിന്നല്‍ പരിശോധന. എളവള്ളി വില്ലേജ് ഓഫീസിലാണ് ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്. സന്ദര്‍ശനം നടത്തിയത്.
എളവള്ളി വില്ലേജ് ഓഫീസ് പരിധിയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി സംസാരിച്ച കളക്ടര്‍, ഓഫീസര്‍മാരില്‍ നിന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് നടന്ന അവലോകന യോഗത്തില്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും, വില്ലേജ് ജീവനക്കാരെയും കലക്ടര്‍ അഭിനന്ദിച്ചു.എ. ഇ. ആര്‍. ഒ. മാരായ മനോജ് നായര്‍, റോബിന്‍, വില്ലേജ് ഓഫീസര്‍ ജോയ്‌സി തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT