30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam ജില്ലാ തല കേരളോത്സവത്തിന് തുടക്കമായി

ജില്ലാ തല കേരളോത്സവത്തിന് തുടക്കമായി

102

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന ജില്ലാ തല കേരളോത്സവത്തിന് കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ തുടക്കമായി. എംഎല്‍എ എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, കുന്നംകുളം നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷ ആര്‍ഷാ ജിജു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 6 മുതല്‍ 9 വരെ തൃശ്ശൂര്‍ നഗരം, കുന്നംകുളം, തൃപ്രയാര്‍ എന്നിവിടങ്ങളിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍, മറ്റ് കായിക മത്സരങ്ങള്‍ എന്നിവ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം പ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഫെബ്രുവരി 9 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ സമാപന സമ്മേളനം നടക്കും.

ADVERTISEMENT
error: Content is protected !!