കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ തൃശൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു

തൃപ്രയാറില്‍ നടന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ തൃശൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. നാട്ടിക സഹകരണ ബാങ്ക് ഹാളില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സ്മിജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അജീഷ് കര്‍ക്കിടക്കത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസ് വാവേലി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എന്‍.പി.ഉദയകുമാര്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന മേഖല തിരിച്ചുള്ള ചര്‍ച്ചയില്‍ ഒ.വി.റോയ്, സുധീഷ് പറമ്പില്‍, സദാശിവന്‍ തൃപ്രയാര്‍, ഷാന്റി ജോസഫ് തട്ടകത്ത്, പ്രിയന്‍, സിറാജ് മാരാത്ത്, ജോസ് മാളിയേക്കല്‍, അബ്ബാസ് വീരാവുണ്ണി, മണികണ്ഠന്‍ ചേലക്കര എന്നിവര്‍ സംസാരിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി ടി.ജി. സുന്ദര്‍ലാല്‍ (പ്രസിഡണ്ട്) സ്റ്റാന്‍ലി കെ.സാമുവല്‍ (സെക്രട്ടറി), എന്‍.പി ഉദയകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സി.എസ് സുനില്‍കുമാര്‍ സ്വാഗതവും ടി.ജി സുന്ദര്‍ലാല്‍ നന്ദിയും പറഞ്ഞു.20 അംഗ എക്‌സിക്യൂട്ടീവ് രുപീകരിച്ചു.

ADVERTISEMENT