തൃശ്ശൂര്‍ ജില്ല സ്റ്റുഡന്‍സ് ഫോറം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് പന്നിത്തടം സെന്ററില്‍ സ്വീകരണം നല്‍കി

പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയുടെ 62-ാം വാര്‍ഷികവും 60-ാംസനദ് ദാന സമ്മേളനവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ല സ്റ്റുഡന്‍സ് ഫോറം സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് പന്നിത്തടം സെന്ററില്‍ സ്വീകരണം നല്‍കി. സമസ്ത കുന്നംകുളം താലൂക്ക് സെക്രട്ടറി ഇബ്രാഹിം ഫൈസി പഴുന്നാന ഉദ്ഘാടനം നിര്‍വഹിച്ചു.പന്നിത്തടം മഹല്ല് പ്രസിഡന്റ് സിംല ഹസ്സന്‍,മാനേജ്‌മെന്റ് അസോസിയേഷന്‍ വിഎസ് അബൂബക്കര്‍, റൈഞ്ച് പ്രസിഡണ്ട് ഇസ്മായില്‍ ഫൈസി, റൈഞ്ച് സെക്രട്ടറി എസ് പി ഉമ്മര്‍ മുസ്ലിയാര്‍, മുഹമ്മദലി ലത്വീഫി, തുടങ്ഹിയവര്‍ സംസാരിച്ചു.

ADVERTISEMENT