92 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തലശേരി ജഗനാഥ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ദിവ്യ ജ്യോതി പ്രയാണത്തിന് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. ക്ഷേത്രത്തിലെത്തിയ ദിവ്യജ്യോതി പ്രയാണ രഥത്തിലെ ഗുരുദേവ പ്രതിമയില്‍ ക്ഷേത്രം പ്രസിഡണ്ട് കുറ്റിയില്‍ വ്രധാന്‍, സുമന സുരേഷ്, സുജാത ജയന്‍, പ്രസന്ന കുമാരി, രാമന്‍ കുട്ടി, മധു, കുഞ്ഞന്‍
എന്നിവര്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി കര്‍പ്പൂരാരാധന നടത്തി. ക്ഷേത്രം സെക്രട്ടറി സത്യന്‍, രാമനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 30, 31, ജനുവരി 1 എന്നി ദിവസങ്ങളിലാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.
Home Bureaus Perumpilavu ദിവ്യ ജ്യോതി പ്രയാണത്തിന് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കി