ദിവ്യദര്‍ശന്‍ അന്തേവാസികള്‍ക്ക് ഓണക്കോടികള്‍ സമ്മാനിച്ചു

തൊഴിയൂര്‍ സി.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ തൊഴിയൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടികള്‍ നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജി വില്യംസ്, എം പിടിഎ പ്രസിഡന്റ് ആശാ ഷിബു, ഫാദര്‍ വികാസ് വടക്കന്‍, അധ്യാപകരായ എം കെ റീന, സി എല്‍ സിജി, വിനീത ബിജുബാല്‍, സി.സി പെറ്റര്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണത്തിന്റെ ഭാഗമായി വാഴക്കുലകളും, അന്തേവാസികള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്കുള്ള സാധനങ്ങളും നല്‍കിയാണ് കുട്ടികള്‍ മടങ്ങിയത്.

ADVERTISEMENT