സംസ്ഥാന മാസ്റ്റേഴ്‌സ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് മെഡലുകള്‍ നേടി ഡോ. വി.കെ ഗോപിനാഥന്‍

തൃശ്ശൂര്‍ വിമല കോളേജില്‍ നടന്ന പതിമൂന്നാമത് കേരള സംസ്ഥാന മാസ്റ്റേഴ്‌സ് സ്വിമ്മിങ് ചാമ്പ്യന്‍ഷിപ്പില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് വേണ്ടി അഞ്ച് മെഡലുകള്‍ നേടി ഡോക്ടര്‍ വി.കെ ഗോപിനാഥന്‍. 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ, 200 മീറ്റര്‍ മെഡ്‌ലേ റിലേ എന്നീ ഇനങ്ങളില്‍ വെള്ളിയും 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്, 200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേ ഇനങ്ങളില്‍ വെങ്കലവും ആണ് 82 കാരനായ ഡോക്ടര്‍ ഗോപിനാഥന്‍ നേടിയത്. ഇന്ത്യന്‍ സേനയിലും ഒമാനിലും ഡോക്ടറായിരുന്ന ഡോ. ഗോപിനാഥന്‍ ആരോഗ്യവകുപ്പില്‍ നിന്ന് അഡീഷണല്‍ ഡയറക്ടറാണ് വിരമിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image