‘ഒറ്റ കവിത വയലാര്‍ പുരസ്‌കാരം’ കൂറ്റനാട്ടുകാരി പ്രിയങ്ക പവിത്രന്

കവിത സാഹിത്യ കലാസാംസ്‌കാരിക വേദിയുടെ, ഒറ്റ കവിത വയലാര്‍ പുരസ്‌കാരം കൂറ്റനാട്ടുകാരി പ്രിയങ്ക പവിത്രന്. പ്രിയങ്ക പവിത്രന്റെ അവിഹിതം എന്ന കവിതയാണ് പുരസ്‌കാര നേട്ടത്തിനര്‍ഹമായത്. കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങ് വനം വകുപ്പ് മന്ത്രി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ കാവില്‍ പി മാധവന്‍, മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ബദരി പുനലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയുടെ യുവ കവയത്രിക്ക് നല്‍കുന്ന സാഹിതി പുരസ്‌കാരം, ബി.എന്‍.എസ്.കെ.യുടെ പ്രൊഫസര്‍ നരേന്ദ്രപ്രസാദ് സ്മാരക സാഹിത്യ പുരസ്‌കാരം, സംസ്ഥാന മദ്യ വര്‍ജന സമിതിയുടെ മാധവിക്കുട്ടി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും പ്രിയങ്കയെ തേടിയെത്തിയിട്ടുണ്ട്. പുരസ്‌കാര നേട്ടത്തില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. കലാ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം കൂടിയാണ് കൂറ്റനാട്ടുകാരി പ്രിയങ്ക.

 

ADVERTISEMENT
Malaya Image 1

Post 3 Image