പോര്‍ക്കുളം പഞ്ചായത്തില്‍ വനിതകള്‍ക്കായി ജിംനേഷ്യം ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചു. വനിതകളുടെ ആരോഗ്യ പരിപാലനത്തിനാവശ്യമായ വ്യായാമങ്ങള്‍ നടത്തുന്നതിനുള്ള ആധുനിക യന്ത്ര സാമഗ്രികള്‍ ആണ് സെന്ററില്‍ സജ്ജമാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായ ഓരോ പഞ്ചായത്തിലും ഓരോ വനിതാ ജിംനേഷ്യം ഫിറ്റ്‌നസ് സെന്റര്‍ എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 5 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. അക്കിക്കാവ് സാംസ്‌കാരിക നിലയത്തില്‍ സജ്ജമാക്കിയ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ നിര്‍വഹിച്ചു.
ADVERTISEMENT