സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ഡോ. മനോജ് വെള്ളനാടിന്

സി.വി. ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം ഡോ. മനോജ് വെള്ളനാടിന്. 2025 ഒക്ടോബര്‍ 25 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി അങ്കണത്തില്‍ നടക്കുന്ന സി.വി. ശ്രീരാമന്‍ അനുസ്മരണ സമ്മേളനത്തില്‍ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹനായ ഡോ. മനോജ് വെള്ളനാടിന് ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. ‘ഉടല്‍വേദം’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. എം. സ്വരാജ് ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തില്‍ നിരൂപകന്‍ കെ.വി. സജയ് ‘സി.വി. ശ്രീരാമന്റെ കഥാലോകം’ എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നിര്‍വ്വഹിയ്ക്കും. എ.സി. മൊയ്തീന്‍, എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.

 

ADVERTISEMENT