23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Perumpilavu സി.സി.ടി.വി ന്യൂസ് ഇംപാക്ട്; പാഴ്പ്പുല്ലും ചെടികളും നിറഞ്ഞു കാടുപിടിച്ച് കിടന്നിരുന്ന കലുങ്ക് ഒടുവില്‍ വൃത്തിയാക്കി

സി.സി.ടി.വി ന്യൂസ് ഇംപാക്ട്; പാഴ്പ്പുല്ലും ചെടികളും നിറഞ്ഞു കാടുപിടിച്ച് കിടന്നിരുന്ന കലുങ്ക് ഒടുവില്‍ വൃത്തിയാക്കി

70

സി.സി.ടി.വി ന്യൂസ് ഇംപാക്ട്; പാഴ്പ്പുല്ലും ചെടികളും നിറഞ്ഞു കാടുപിടിച്ച് കിടന്നിരുന്ന കലുങ്ക് ഒടുവില്‍ വൃത്തിയാക്കി. പഴഞ്ഞി ജരുശലേം അടക്കാ മാര്‍ക്കറ്റ് റോഡരികിലെ കലുങ്കാണ് പാഴ്പുല്ലുകള്‍ നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് സിസിടിവി വാര്‍ത്ത നല്‍കിയിരുന്നു. അടക്കാ മാര്‍ക്കറ്റ് ഭാഗത്ത് നിന്നും ഒറ്റത്തെങ്ങ് ഭാഗത്തും നിന്നും ഒഴുകി വന്നിരുന്ന മഴവെള്ളം കാനയിലൂടെ ഒഴുകി കലുങ്കിനോട് ചേര്‍ന്നുള്ള തോട്ടിലൂടെയാണ് ഒഴുകി പോയിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഈ ഭാഗത്ത് നവീകരണം നടക്കാത്തതിനാല്‍ കാനയും കലുങ്കും അടഞ്ഞ നിലയിലായിരുന്നു. ഇതോടെ മഴവെള്ളം റോഡിലൂടെ പല ഭാഗത്തേക്കും ഒഴുകിയിരുന്നു. റോഡില്‍ വെള്ളക്കെട്ടും രൂക്ഷമായിരുന്നു.
കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കലുങ്കിന് സമീപത്തെ പുല്ല് വെട്ടി മാറ്റി. വര്‍ഷങ്ങളായി ഒലിച്ചുവന്ന മണ്ണുമുലം തോട് നികന്ന നിലയിലായിരുന്നു. ദിവസങ്ങളോളം പണിയെടുത്താണ് തോട്ടില്‍ അടിഞ്ഞു കൂടിയ മണ്ണു നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കിയത്.

ADVERTISEMENT
error: Content is protected !!