ലോക നാടക ദിനത്തോടനുബന്ധിച്ച് ചൂണ്ടല്‍ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നാടക ദിനാചരണവും ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അനുസ്മരണവും സംഘടിപ്പിച്ചു. വായനശാല ഹാളില്‍ നടന്ന ചടങ്ങ് നാടക കലാകാരന്‍മാരുടെ സംഘടനയായ നാടക് ഗുരുവായൂര്‍ – കുന്നംകുളം മേഖല പ്രസിഡണ്ട് വി. വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എം.കെ. കുഞ്ഞവറു അധ്യക്ഷനായി. ഗീതം സംഗീതം കൂട്ടായ്മ ജില്ലാ സെക്രട്ടറി സുകുമാരന്‍ ചിത്രസൗധം മുഖ്യാതിഥിയായി. വായനശാല സെക്രട്ടറി മധു ചൂണ്ടല്‍, ജോയിന്റ് സെക്രട്ടറി സി.എല്‍. ഫ്രാന്‍സിസ്, എന്നിവര്‍ സംസാരിച്ചു.