മുല്ലക്കല്‍ ഭരണി വേലയോടനുബന്ധിച്ച് നാടകം അരങ്ങേറി

എരുമപ്പെട്ടി നെല്ലുവായ് മുല്ലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഭരണി വേലയോടനുബന്ധിച്ച് മിഠായി തെരുവ് എന്ന നാടകം അരങ്ങേറി.
മുല്ലക്കല്‍ നാടക സംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് രംഗഭാഷയാണ് നാടകം അവതരിപ്പിച്ചത്. നാടക സംഘത്തിന്റെ ഒന്നാമത്തെ കലോപഹാരത്തിന്റെ ഉദ്ഘാടനം സിനിമാതാരം ലങ്കാ ലക്ഷ്മി നിര്‍വ്വഹിച്ചു. എക്‌സിക്യൂട്ടീവ് അംഗം ടി.കെ.മനോജ്കുമാര്‍ അധ്യക്ഷനായി. പ്രസിഡന്റ് കെ.എ.ഷാജി, സെക്രട്ടി സുശാന്ത് നെല്ലുവായ്, ടി.കെ.ശിവന്‍, ഉണ്ണികൃഷ്ണന്‍, കെ.ബി.കമല്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT