ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് ഗ്രാമോത്സവത്തിന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് പാറന്നൂരില്‍ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ചിത്രരചന മത്സരം നടത്തി. പാറന്നൂര്‍ സെന്റ് തോമസ് യു.പി സ്‌കൂളില്‍ നടന്ന ചിത്രരചന മത്സരത്തില്‍ എല്‍.പി.വിഭാഗം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. വരും ദിവസങ്ങളില്‍ മെഹന്ദി, തലയിണയടി, ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, കാര്‍ഷിക മത്സരങ്ങള്‍, വടംവലി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും. 29 ന് നടക്കുന്ന സമാപന ചടങ്ങ് മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികള്‍ക്ക് ശേഷം മത്സരവിജയികള്‍ക്ക് സമ്മാന വിതരണവും നടക്കും. ഡിസംബര്‍ 22 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലായാണ് ഗ്രാമോത്സവം സംഘടിപ്പിക്കുന്നത്.

ADVERTISEMENT