മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ടാറിങ് പൂര്‍ത്തിയാക്കിയ, സംസ്ഥാനപാത പാറേംപാടത്ത് വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി. നീണ്ട കാലത്തെ യാത്രാദുരിതത്തിനൊടുവില് കഴിഞ്ഞ ദിവസം രാത്രിയാണ് പാറേംപാടം കുരിശ് മുതല്‍ സെന്റര്‍ വരെ ആധുനിക നിലവാരത്തിലുള്ള ടാറിംഗ് പൂര്‍ത്തിയാക്കിയത്. ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ജലവിതരണ പൈപ്പ് പൊട്ടി കുടിവെളളം പാഴാവുകയും റോഡ് തകരുകയും ചെയ്തത്. ഇതോടെ റോഡില്‍ വെള്ളം പരന്നൊഴുകി വീണ്ടും ഗതാഗത തടസം രൂപപ്പെട്ടു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനരോഷവും ശക്തമാവുകയാണ്.