കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി 

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് മേലെ പട്ടിത്തടത്ത് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാകുന്നത്. ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്യംസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇഎസ് രേഷ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ് മണികണ്ഠന്‍, എന്‍. കെ ഹരിദാസന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു മനോഹരന്‍, മിന്റോ റെനി, ഷീജാ സുഗതന്‍, വാര്‍ഡ് മെമ്പര്‍ യദുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT