വേലൂര്‍ ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് കുറുവന്നൂരിലെ കുടിവെള്ള ക്ഷാമത്തിന് അറുതിയായി. ചോടുവില്‍ കുടിവെള്ള പദ്ധതി വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ഷോബി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.എഫ് ജോയ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ദിലീപ് കുമാര്‍, സി.ഡി.എസ് അംഗം ലീലചന്ദ്രന്‍ , നാരയണന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ടാങ്ക് നിര്‍മ്മിക്കാനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത വാസുദേവന്‍ നമ്പൂതിരിയെ ആദരിച്ചു. ചോടുവില്‍ കുടിവെള്ള പദ്ധതി നിലവില്‍ വന്നതോടെ പ്രദേശത്തെ ദീര്‍ഘ നാളെത്തെ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പിനാണ് അവസാനമായത്.