കുടിവെള്ള പരിശോധന പദ്ധതി ഉദ്ഘാടനം നടത്തി

ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കാട്ടകാമ്പാല്‍ പഞ്ചായത്തും പഴഞ്ഞി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്. യൂനിറ്റും സംയുക്തമായി നടത്തിയ കുടിവെള്ള പരിശോധന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കര്‍ നിര്‍വഹിച്ചു.  കാട്ടകാമ്പാല്‍ പഞ്ചായത്തിലെ 26 അങ്കണവാടികളിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന വെള്ളം  ഉപയോഗപ്രദമാണോ എന്ന് പരിശോധിക്കുന്നതാണ് പദ്ധതി. ചടങ്ങില്‍ പഴഞ്ഞി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ പി എം അലി അധ്യക്ഷത വഹിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ടീച്ചര്‍ , ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ് , വാര്‍ഡ് മെമ്പര്‍ മോനിഷാ രജീഷ് , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വെങ്കിടമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു . വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ജനീര്‍ ലാല്‍ സ്വാഗതവും  എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിന്‍സ് കൊള്ളന്നൂര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT