ബംഗളൂരുവിലുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോറി ഡ്രൈവര്‍ ഞാങ്ങാട്ടിരി താഴത്തേതില്‍ മുഹമ്മദ് മുബാറക് (26) മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ നവംബര്‍ 4നു രാത്രിയിലാണ് ആക്രമണമുണ്ടായത്. തമിഴ്‌നാടു നിന്ന് ബംഗളൂരുവിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ഹെവി ലോറിയുടെ ഡ്രൈവറായ മുബാറക് ബെംഗളൂരുവില്‍ വച്ച് ആക്രമണത്തിനിരയാവുകയായിരുന്നു. ഗുരുതര പരുക്കേറ്റുകിടക്കുന്ന വിവരം അറിഞ്ഞ ബെംഗളൂരു പൊലീസ് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍ നിന്ന് എത്തിയ ബന്ധുക്കളും ബംഗളുരുവിലെ സുഹൃത്തുക്കളും ചേര്‍ന്ന് ബെംഗളൂരു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയിലേക്കു മാറ്റി. ബെംഗളൂരുവില്‍ നിന്ന് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും. സുലൈമാന്‍ പിതാവും സല്‍മ ഉമ്മയുമാണ്. തസ്ലീമ, പരേതനായ സൈനുല്‍ ആബിദ എന്നിവര്‍ സഹോദരങ്ങളാണ്.