24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kechery എ.കെ.ടി.എ നമ്പഴിക്കാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു

എ.കെ.ടി.എ നമ്പഴിക്കാട് യൂണിറ്റ് വാര്‍ഷിക സമ്മേളനം നടന്നു

93

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ നമ്പഴിക്കാട് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം നടന്നു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.എ.ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സുശീല സതീശന്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഷെല്ലി വിവേകാനന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ദിവ്യ ഷിബു വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പി.ജെ. ജോണ്‍സന്‍ സംഘടന റിപ്പോര്‍ട്ട് അവതരണം നടത്തി. ഏരിയാ പ്രസിഡണ്ട് ജീന ബാബു, യൂണിറ്റ് വൈസ് പ്രസിഡണ്ട് പി.ടി.നിത്യ, ജോയിന്റ് സെക്രട്ടറി വിജിത മജ്‌നു, ഷിനി സുഭാഷ്, സുബിത എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുശീല സതീശന്‍ (പ്രസിഡണ്ട്), ഷെല്ലി വിവേകാനന്ദന്‍ (സെക്രട്ടറി), ദിവ്യ ഷിബു (ട്രഷറര്‍) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!