വടക്കേക്കാട് ലഹരി മാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കല്ലിങ്കല്‍ സ്വദേശി തോട്ടുപുറത്ത് വീട്ടില്‍ 27 വയസ്സുള്ള പ്രണവ്, തോട്ടുപുറത്ത് വീട്ടില്‍ 23 വയസുള്ള റെനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നാലുപേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നു പറയുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവിലാണ്. വടക്കേക്കാട് പോലീസിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.