അകലാട് ബദര്‍ പള്ളി ബീച്ചില്‍ വീട്ടുപറമ്പിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച കാലത്ത് 11 മണിയോടെയായിരുന്നു തീ പിടുത്തം ഉണ്ടായത്. ഇലക്ട്രിക് ലൈനില്‍ നിന്നുണ്ടായ ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. പറമ്പിലെ നിരവധി മരങ്ങളും അഗ്നിക്കിരയായി. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരുടെ നേതൃത്വത്തില്‍ സമീപത്തുള്ള മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ചും ബക്കറ്റില്‍ വെള്ളം കോരിയൊഴിച്ചും തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഗുരുവായൂരില്‍ നിന്ന് അഗ്നി ശമന സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സന്തോഷ് കുമാര്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ അശ്വിന്‍, സുമന്‍, സിയാസ്, സഞ്ജയ് സനല്‍ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം എത്തിയാണ് തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയത്. വാര്‍ഡ് മെമ്പര്‍ സലീം കുന്നംബത്ത് നാട്ടുകാര്‍ തുടങ്ങിയവരും നേതൃത്വം നല്‍കി
Home Bureaus Punnayurkulam അകലാട് ബദര്‍ പള്ളി ബീച്ചില്‍ വീട്ടുപറമ്പിലെ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി



