നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് 12 ദിവസങ്ങളിലായി നടത്തുന്ന ദ്വാദശ ദിന മഹാ ധന്വന്തരിയജ്ഞത്തിന് തുടക്കമായി. രാവിലെ 7 മണിക്ക് അരണി കടഞ്ഞ് അഗ്‌നി സംഭരിച്ച് ഹോമകുണ്ഡത്തിലേക്ക് പകര്‍ന്നതോടെയാണ് യജ്ഞത്തിന് തുടക്കമായത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നിരവധി വേദജ്ഞരും തന്ത്രി ശ്രേഷ്ഠരും പങ്കെടുത്തു. 12 ദിവസവും ഹോമാഗ്‌നി കെടാതെ സൂക്ഷിക്കും.ലോകത്തിലെ മുഴുവന്‍ ചരാചരങ്ങള്‍ക്കും ആയുരാരോഗ്യ സൗഖ്യത്തിനായി നടത്തുന്ന മൂന്നാമത് ദ്വാദശി ദിന മഹാധന്വന്തരി ഹോമ യജ്ഞം ജനുവരി 8 ാം തീയതി നവമി നാളിലാണ് പര്യവസാനിക്കുന്നത്. ജനുവരി 10-ാം തീയതിയാണ് പ്രസിദ്ധമായ നെല്ലുവായ് വൈകുണ്ഠ ഏകാദശി.
Home Bureaus Erumapetty നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തില്‍ ദ്വാദശ ദിന മഹാ ധന്വന്തരി യജ്ഞത്തിന് തുടക്കമായി