മന്നലാംകുന്ന് ഇ.എം.എസ് ഫൗണ്ടേഷന്‍ സ്ഥാപക നേതാക്കളായ എ.കെ. സുബൈര്‍, വി.കെ.മുഹമ്മദുണ്ണി അനുസ്മരണം നടത്തി

മന്നലാംകുന്ന് ഇ.എം.എസ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്ഥാപക നേതാക്കളായ എ.കെ. സുബൈര്‍, വി.കെ.മുഹമ്മദുണ്ണി അനുസ്മരണം നടത്തി. മന്നലാംകുന്ന് ബീച്ചില്‍ നടത്തിയ അനുസ്മരണ സമ്മേളനം പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി. ഷമീര്‍ അധ്യക്ഷത വഹിച്ചു. സിപിഎം നേതാവ് നാസര്‍ കൊളായി മുഖ്യപ്രഭാഷണം നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെയും വേര്‍പാടില്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് റിയാസ് തേച്ചന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, എന്‍ കെ ഗോപി, എം എ. വഹാബ്, വി കെ ഇര്‍ഷാദ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി തുളസി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT