കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുന്നയൂര്‍ക്കുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ ഭദ്രം’ കുടുംബ സുരക്ഷാ പദ്ധതി പ്രകാരമുള്ള ഫണ്ട് കൈമാറി. ആല്‍ത്തറ തടാകം ടൗണ്‍ഷിപ്പില്‍ നടത്തിയ പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഭദ്രം കുടുംബ സുരക്ഷാ ഫണ്ട് ജില്ലപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപറമ്പില്‍ വിതരണം ചെയ്തു. എം.വി. ജോസ്, ഐ.കെ സച്ചിദാനന്ദന്‍, ജോജി തോമസ്, കെ.എം. പ്രകാശന്‍. വി.ജി ബാലകൃഷ്ണന്‍, എ. മുഹമ്മദാലി. വി.കെ അബ്ദുള്‍ ഷുക്കൂര്‍. എന്നിവര്‍ സംസാരിച്ചു. ഭദ്രം സുരക്ഷ പദ്ധതിയില്‍ ചേര്‍ന്ന വ്യാപാരി മരിച്ചാല്‍ ആശ്രിതര്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ രണ്ടുപേര്‍ക്കും, ഒരു ലക്ഷം വീതം 3 പേര്‍ക്കും അടക്കം 23 ലക്ഷം രൂപയാണ് വിതരണം നാടത്തിയത്. മുന്‍പ്രധാന മന്ത്രി മന്‍മോഹന്‍ സിംങ്ങിന്റെയും സാഹിത്യ ലോകത്തേ അഭിമാനം എം.ടി. വാസുദേവന്‍ നായരുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.