24.5 C
Kunnamkulam
Monday, August 3, 2026
Home Bureaus Punnayurkulam അതി പുരാതന പഴക്കമുള്ള ആല്‍ മരം ഉണക്കികളയുവാന്‍ ശ്രമിച്ചതില്‍ ആക്ഷേപം

അതി പുരാതന പഴക്കമുള്ള ആല്‍ മരം ഉണക്കികളയുവാന്‍ ശ്രമിച്ചതില്‍ ആക്ഷേപം

നാട്ടുകാര്‍ക്ക് തണലും പ്രകൃതിയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതുമായ ഉപ്പുങ്ങലിലെ അതി പുരാതന പഴക്കമുള്ള ആല്‍ മരം ഉണക്കികളയുവാന്‍ സ്വകാര്യ വ്യക്തി ശ്രമിച്ചതായി ആക്ഷേപം.മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരത്തിന്റെ വേരുകള്‍ മുറിച്ചു മാറ്റിയിട്ടുള്ളത്. ഉപ്പുങ്ങല്‍ കോള്‍ പടവിന് സമീപത്തെ ആല്‍മരത്തിന്റെ വേരുകളാണ് മുറിച്ചുമാറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നത്. ഇവിടെ മതില്‍ കെട്ടുന്നതിന് വേണ്ടിയാണ് മരത്തിന്റെ വേരുകള്‍ മുറിച്ചത്. നാട്ടുകാരും കര്‍ഷകരും ആല്‍മരം ഒഴിവാക്കി മതില്‍ കെട്ടുവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സ്വകാര്യ വ്യക്തി ആലിന് സമീപം തന്നെ മരത്തിന്റെ വേരറുത്തു തറ കീറുകയാണ് ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കി.

ADVERTISEMENT
error: Content is protected !!