24.5 C
Kunnamkulam
Sunday, August 2, 2026
Home Bureaus Erumapetty വേലൂരില്‍ കവര്‍ച്ച ; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

വേലൂരില്‍ കവര്‍ച്ച ; മൂന്ന് പ്രതികള്‍ അറസ്റ്റില്‍

വേലൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരവും പണവും കവര്‍ന്ന കേസില്‍ മൂന്ന് യുവാക്കളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.വടക്കാഞ്ചേരി തെക്കുംകര സ്വദേശികളായ അച്ചിങ്ങര വീട്ടില്‍ 18 വയസുള്ള കൃഷ്ണദേവ്, അരയപറമ്പില്‍ 18 വയസുള്ള യാദവ്കൃഷ്ണ, ഇരട്ടകുളങ്ങര പുതുപറമ്പില്‍ 18 വിഷ്ണു പി.നായര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയും കേസില്‍ പ്രതിയാണ്.വേലൂര്‍ ചിറ്റാടന്‍ ജിജുവിന്റെ വീട്ടിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഇന്നലെ പകല്‍ 12 മണിയോടെയാണ് സംഭവം.പരാതിക്കാരന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ആയുധങ്ങളുമായി കയറിയ പ്രതികള്‍ ഇയാളെ മര്‍ദ്ദിച്ച് കത്തി കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്നിരുന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും 5000 രൂപ ബലമായി ഗൂഗിള്‍ പേവഴി പ്രതികളിലൊരാള്‍ക്ക് അയപ്പിക്കുകയും മേശയിലുണ്ടായിരുന്ന 2500 രൂപയും ഐഫോണും കവരുകയുമായിരുന്നു.

 

ADVERTISEMENT
error: Content is protected !!