24.5 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kechery തൂവാനൂരില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം

തൂവാനൂരില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം

കേച്ചേരി തൂവാനൂര്‍ പെട്രോള്‍ പമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു ആറുപേര്‍ക്ക് പരിക്ക്. മലപ്പുറം ചെമ്മാട് സ്വദേശികകളായ ആറു പേര്‍ക്കാണ് പരിക്കേറ്റത് വ്യാഴാഴ്ച്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു അപകടം നടന്നത്.കാര്‍ യാത്രികാരായ മലപ്പുറം ചെമ്മാട് സ്വദേശികകളായ അരിക്കാടന്‍ വീട്ടില്‍ സൈതലവിയുടെ മക്കള്‍ ഷെരീഫ്(26), മുനീസ്(23), താഴെപുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ ഫഹനാസ്(25), കൃഷ്ണപ്പറമ്പന്‍ വീട്ടില്‍ ലത്തീഫ് മകന്‍ അഫ്‌സല്‍(23), ചോന്നാരി വീട്ടില്‍ കോയ മകന്‍ മുഹമ്മദ് ഫവാസ്(24), ഉള്ളാട്ട് വീട്ടില്‍ അസീസ് മകന്‍ അബ്ദുല്‍ വാഹിദ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!