ഡി.വൈ.എഫ്.ഐ. കുന്നംകുളം സൗത്ത് മേഖല സമ്മേളനം നടന്നു. ചാട്ടുകുളം ഇട്ട്യേച്ചന് മെമ്മോറിയന്‍ ഹാളില്‍ സജ്ജമാക്കിയ വി എസ് അച്യുതാനന്ദന് നഗറില്‍ നടന്ന സമ്മേളനം ജില്ലാ ട്രഷറര്‍ കെ.എസ് സെന്തില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എം.ശ്രീരാഗ്, ശാലിനി രതീഷ്, സാനി സാം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മേഖല സെക്രട്ടറി എ ജെ ഷൈജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ.എ.സൈഫുദ്ധീന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം കെ ബി ഷിബു, കുന്നംകുളം സൗത്ത് ലോക്കല്‍ സെക്രട്ടറി സി കെ ലിജീഷ്, ലോക്കല്‍ കമ്മിറ്റി അംഗം കെ എസ് ബിനോയ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡണ്ട് എന്‍ എസ്.ജിഷ്ണു, ബ്ലോക്ക് ട്രഷറര്‍ അഖില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.എം.ശ്രീരാഗ് (പ്രസിഡണ്ട്), എ.ജെ. ഷൈജിത്ത് (സെക്രട്ടറി), ടി.എം. ശ്രീദേവ് (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.