ഡി.വൈ.എഫ്.ഐ. നേതാവ് കുഴഞ്ഞ് വീണ് മരിച്ചു

 ഡി.വൈ. എഫ് ഐ. ഏളവള്ളി മേഖല പ്രസിഡണ്ടും,
മൂത്താളി കുഞ്ഞുകുട്ടൻ്റെയും വിജയയുടെയും മകനുമായ
വിജിത്ത് (33) ഹൃദയാഘാതം മൂലം നിര്യാതനായി. ബുധനാഴ്ച രാത്രി 10 മണിക്ക് കുളിക്കാന്‍ കയറിയ വിജിത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9 ന് എളവള്ളി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ നടക്കും.
സിപിഐഎം പണ്ടറക്കാട് ബ്രാഞ്ച് സെക്രട്ടറി, പി കെ എസ്
ലോക്കൽ കമ്മിറ്റി അംഗം. ചിറ്റാട്ടുക്കര സഹകരണ ബാങ്ക് ജീവനക്കാരൻ. എന്നി ചുമതലകളിൽ വഹിക്കുന്ന വിജിത്തിന് വ്യാഴാഴ്ച്ച രാത്രിയാണ
ആകസ്മിക അന്ത്യം സംഭവിച്ചത്.
ആതിര ഭാര്യയും,
വിഹാൻ , വൈഭവ് എന്നിവർ മക്കളുമാണ്.
സഹോദരി വിനീഷ.
സിപി ഐ എം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ജില്ല സെക്രട്ടറിയേറ്റ് അംഗം
ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി പി എ രമേശൻ, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി റോസൽ രാജ്. മുരളി പെരുനെല്ലി എം.എൽ.എ.തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നൂറ്കണക്കിന് പ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചു.

 

ADVERTISEMENT