പകുതി വില തട്ടിപ്പ്; ആരോപണ വിധേയനായ പഞ്ചായത്തംഗത്തിന്റെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

പകുതി വില തട്ടിപ്പില്‍ ആരോപണ വിധേയനായ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡ് അംഗം ബക്കറിന്റെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കന്മാര്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. ഓഫീസിനു മുന്നിലേക്ക് കയറിയ പ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടുകയും പതാക നാട്ടുകയും ചെയ്തു. പ്രതിഷേധ പ്രകടനം സിപിഐ എം ജില്ലാ കമ്മിറ്റി മെമ്പര്‍ ടി എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT