സിപിഎം ജില്ലാ സമ്മേളനം സമാപനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച കുന്നംകുളം ടൗണ്‍ കേന്ദ്രീകരിച്ച് റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കുന്നതിനാല്‍ കുന്നംകുളത്ത് പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകീട്ട് 3 മണി മുതലാണ് ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുക. പെരുമ്പിലാവ് ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ അക്കിക്കാവ് നിന്നു തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചൊവ്വന്നൂര്‍ അയ്യംപറമ്പ്, അയ്യപ്പത്ത് റോഡ് വഴി പോകേണ്ടതാണ്. വടക്കാഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് ഓഫീസ് റോഡ് വഴി തിരിഞ്ഞ് തൃശൂര്‍ റോഡില്‍ എത്തണം.
തൃശ്ശൂരില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ കേച്ചേരിയില്‍ നിന്നും തിരിഞ്ഞ് പന്നിത്തടം ബൈപ്പാസ് റോഡ് വഴി പോകണം. ചെറിയ വാഹനങ്ങള്‍ കുന്നംകുളം ടൗണില്‍ പ്രവേശിക്കാതെ തൃശ്ശൂര്‍ റോഡ് മധുരക്കുളം വഴി തിരിഞ്ഞു പോകണം. ഗുരുവായൂര്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാണിയാമ്പാല്‍ വഴി തൃശൂര്‍ റോഡിലേക്കും പെരുമ്പിലാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കീഴൂര്‍, മങ്ങാട്, പഴഞ്ഞി വഴി അക്കിക്കാവിലും എത്തണം. റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കുന്നതിനാല്‍ നാളെ മൂന്നുമണിയോടുകൂടി ടൗണിലെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കും.