ഡി.വൈ. എഫ് ഐ. യൂത്ത് ബ്രിഗേഡ് സേനയുടെ കേച്ചേരി മേഖലയിലെ അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം നടത്തി

 

ദുരന്തമുഖങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന ഡി.വൈ. എഫ് ഐ. യൂത്ത് ബ്രിഗേഡ് സേനയുടെ കേച്ചേരി മേഖലയിലെ അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം നടത്തി. ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ കെ.എസ് സെന്തില്‍കുമാര്‍ കേച്ചേരി മേഖലാ ബ്രിഗേഡ് ക്യാപ്റ്റന്‍ പി.കെ.അജാസിന് യൂണിഫോം നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കേച്ചേരി മേഖലാ പ്രസിഡണ്ട് ഫഹദ് മുസ്തഫ അദ്ധ്യക്ഷനായി.കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.ആര്‍ രജീഷ്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം പി.എം.സഹല,
കേച്ചേരി മേഖലാ സെക്രട്ടറി സച്ചിന്‍ പ്രകാശ്, മേഖലാ ട്രഷറര്‍ വി.എം. നിസാം . പ്രവാസി സംഘടനയായ യു.എ.ഇ. സമത കുന്നംകുളത്തിന്റെ ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയാണ് സേനാഗങ്ങള്‍ക്കുള്ള യൂണിഫോമും ഉപകരണങ്ങളും നല്‍കിയത്. നേതാക്കളായ മുത്തലീഫ് തലക്കോട്ടുക്കര, വിഷ്ണു വിജയന്‍, മുഹമ്മദ് ആദില്‍, രാഹുല്‍ രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT