വടക്കേക്കാട് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് വികസന മുരടിപ്പ് സൃഷ്ടിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ വടക്കേക്കാട് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടത്തി. വടക്കേക്കാട് സെന്ററില്‍ നടത്തിയ സമരം മുന്‍ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ആലിക്കോയ വെട്ടം മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ചെയര്‍മാനും വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ടുമായ എന്‍ എം കെ നബീലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി കെ ഫസലുല്‍ അലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ജാഫര്‍ സാദിഖ്, കെ വി സത്താര്‍, നിഖില്‍ ജി കൃഷ്ണ, മണ്ഡലം പ്രസിഡന്റ് അജയകുമാര്‍ വൈലേരി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT