പരിസ്ഥിതി സൗഹൃദ യാത്ര സംഘടിപ്പിച്ചു

സൈക്കിള്‍ യാത്രക്കാരായ മുതിര്‍ന്ന പൗരന്മാരെ ആദരിച്ച് വിദ്യാലയം. പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ മുത്തച്ഛന്മാരില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആദരവും പരിസ്ഥിതി സൗഹൃദ യാത്രയും സംഘടിപ്പിച്ചത്. ‘അന്തരീക്ഷ മലിനീകരണ ബോധവല്‍ക്കരണം, ആരോഗ്യമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുക’ എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ടി.കെ കുഞ്ഞിപ്പ, ഹസ്സന്‍, കെ സക്കറിയ, കെ എഡിസണ്‍, പി വി ബേബി, പി എം രവി, പി ജെ രാജന്‍ എന്നിവരെ ചടങ്ങില്‍, പ്രധാനാധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ലിനറ്റ് ആന്റണി, കെ ടി സിസ്സി, പോള്‍ ഡേവിഡ്, നിസ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT