എടക്കളത്തൂരില്‍ കേരള സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് തുടക്കമായി

എടക്കളത്തൂര്‍ ദേശാഭിമാനി കലാ-കായിക സംസ്‌കാരിക വേദി ആന്‍ഡ് പബ്ലിക് ലൈബ്രറി ഒരുക്കുന്ന അന്നകര കളത്തിപറമ്പില്‍ മാധവന്‍ സ്മരണാര്‍ത്ഥം കേരള സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് തുടക്കമായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന സദസ്സ് മാറ്റിവച്ച് അനുശോചനം രേഖപ്പെടുത്തി. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, സംഗീത സംവിധായകന്‍ മണികണ്ഠന്‍ അയ്യപ്പ, ക്ലബ് ഭാരവാഹികളായ പ്രൊഫ.വി എസ് മാധവന്‍, സി എ ജിനേഷ്, എ എം ലിജേഷ്, കെ സി ഷാജു എന്നിവര്‍ സംസാരിച്ചു. ഒന്നാം ദിവസം അമ്പലപ്പുഴ അക്ഷര ജ്വാലയുടെ ‘അനന്തരം’ എന്ന നാടകം അരങ്ങേറി. എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു.പി സ്‌കൂളിലാണ് നാടകോത്സവം നടക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image