കടങ്ങോട് പഞ്ചായത്ത് 12-ാം വാര്‍ഡ് എയ്യാല്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. തുടര്‍ച്ചയായി 30-ാം വര്‍ഷമാണ് പഞ്ചായത്തിനകത്തും പുറത്തുമുള്ള അര്‍ഹരായ 1250 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ കിറ്റുകള്‍ നല്‍കുന്നത്. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.എസ് പുരുഷോത്തമന്‍ വിതരണോദ്ഘാടനം നടത്തി. കൂട്ടായ്മ അംഗങ്ങളായ പി.എം കുഞ്ഞിപ്പ, കെ.എ രാജന്‍, കെ.കെ സുധിന്‍, എന്‍.വി സുനില്‍, ടി. എസ് ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനോപകരണ വിതരണം നടത്തിയത്.