ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു

44

ഒരുമനയൂര്‍ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാഭ്യാസ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് ഹാളില്‍ എന്‍.കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പി. കെ. ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസ്സും, റിന്‍ഷാദ് ചികിത്സാ സഹായ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് മുഖ്യാതിഥിയായി.

സാമൂഹ്യ പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.പി. അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി, പഞ്ചായത്ത് മെമ്പര്‍ വി.സി. ഷാഹിബാന്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അബ്ദുട്ടി കൈതമുക്ക്, ഹൈദ്രോസ് കോയ തങ്ങള്‍ കീക്കോട്ട്, പ്രോഗ്രാം കണ്‍വീനര്‍ ഫൈസല്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.എ. മുഹമ്മദ്, ഇ.കെ. അബ്ദുല്‍ റസാക്ക്, എ.പി. ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.