റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തി

83

എരുമപ്പെട്ടി കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തി. ഒന്നു മുതല്‍ അഞ്ചുവരെയുള്ള ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് വളരെ ശോചനീയമായ അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ജനപ്രതിനിധികളെ വഴിയില്‍ തടയുന്നതടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. പ്രതിഷേധ സമരം ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു അമ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ കുട്ടഞ്ചേരി അധ്യക്ഷനായി. മുരളി വടുകൂട്ട്, സോമന്‍ കളരിക്കല്‍, ജോണ്‍സണ്‍ അന്തിക്കാട്, അനന്തന്‍ വടുക്കൂട്ട്, ശ്രീകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.