കെ എം പി യു സംസ്ഥാന കമ്മിറ്റി ഓഫീസ് ചങ്ങരംകുളത്ത് തുറന്നു

32

മാധ്യമ പ്രവര്‍ത്തന രംഗത്തെ സ്വതന്ത്ര ട്രേഡ് യൂണിയനായ കേരള മീഡിയ പേഴ്‌സണ്‍ യൂണിയന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് തുറന്നു. ചങ്ങരംകുളം പടാത്ത് കോംപ്ലക്‌സില്‍ ആരംഭിച്ച കെ എം പി യു ഓഫീസിന്റെ ഉദ്ഘാടനം യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം റഫീഖ്, ജനറല്‍ സെക്രട്ടറി സുധീഷ് ബാബു, ട്രഷറര്‍ ഷാഫി എന്നിവര്‍ ചേര്‍ന്ന് നാടമുറിച്ച് നിര്‍വഹിച്ചു. യൂണിയന്‍ സ്ഥാപക നേതാക്കളായ വി സെയ്ദ്, പീറ്റര്‍ ഏഴിമല, സംസ്ഥാന വൈസ് പ്രസിഡന്റ് ഗീവര്‍ എ സി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഹര്‍ഷകുമാര്‍, ഹമീദ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.