നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകനും പരീക്ഷണാത്മക നാടകത്തിന്റെ വക്താവുമായിരുന്ന പ്രൊഫസര്‍ ജി.ശങ്കരപ്പിള്ളയെ അനുസ്മരിച്ചു

137

നാടക കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകനും പരീക്ഷണാത്മക നാടകത്തിന്റെ വക്താവുമായിരുന്ന പ്രൊഫസര്‍ ജി.ശങ്കരപ്പിള്ളയെ അനുസ്മരിച്ചു. ചൂണ്ടല്‍ വായനശാലയും നാടക്-ഗുരുവായൂര്‍ കുന്നംകുളം മേഖലയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍, ചൂണ്ടല്‍ ഗ്രാമീണവായനശാല സെക്രട്ടറി കെ.രാമകൃഷ്ണന്‍ അധ്യക്ഷനായി. നാടക് – ഗുരുവായൂര്‍ , കുന്നംകുളം മേഖല ട്രഷറര്‍,സുഗതന്‍ ഞമനേങ്ങാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് വിദ്യാധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി റോഷന്‍ കേശവന്‍, ചൂണ്ടല്‍ ഗ്രാമീണ വായനശാല എക്‌സിക്യൂട്ടീവ് അംഗം സി.ജെ.ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്, ബാബു വൈലത്തൂര്‍, രചനയും സംവിധാനവും നിര്‍വഹിച്ച സദ്യ കേമാണ് എന്ന ലഘുനാടകം
രോഷന്‍ കേശവന്‍ ,പ്രസാദ് ലീല എന്നിവര്‍ ചേര്‍ന്ന് അരങ്ങില്‍ അവതരിപ്പിച്ചു.