തിരുവത്ര താഴത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ബുഷ്‌റ മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടന്നു. താഴത്ത് ഹംസക്കുട്ടിയുടെ വസതിയില്‍ നടന്ന ചടങ്ങ് ടി എം നുറുദ്ധീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താഴത്ത് സലാം അധ്യക്ഷത വഹിച്ചു. തിരുവത്ര മഹല്ല് ഖത്തീബ് ഹുസൈന്‍ ലത്തീഫി മുഖ്യാതിഥിയായി. അഷറഫ് ബാവ, അബുബക്കര്‍ താഴത്ത്, ഷനുബ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കാലികറ്റ് യൂണിവേഴ്സിറ്റി കമ്പ്യുട്ടര്‍ സയന്‍സില്‍ റാങ്ക് ജേതാവായ സജിത സലാമിനെ ടി.എം നുറുദ്ധീന്‍ ആദരിച്ചു.