27.1 C
Kunnamkulam
Friday, July 10, 2026
Home Entertainment ‘1947’ സിനിമയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ നടന്നു

‘1947’ സിനിമയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ നടന്നു

ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എസ്.എം പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന 1947 സിനിമയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ പന്നിത്തടം അമീഗോ കഫെയില്‍ നടന്നു. പ്രശസ്ത സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സിനിമാ താരം ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സുഭാഷ് ശിവയും, മഹിന്‍കര്‍ കേച്ചേരിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ മഹിന്‍കറും ഡി.ഒ.പി സുഭാഷ് ശിവയുമാണ്. പ്രവീണ്‍ ഹരിയാണ് ക്യാമറ അസോസിയേറ്റ്. ജെയ്‌സണ്‍ ഗുരുവായൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ADVERTISEMENT
error: Content is protected !!